ഒറ്റ നോട്ടത്തില്‍
പാമ്പാടുംപാറ ഗ്രാമ പഞ്ചായത്ത്
ജില്ല - ഇടുക്കി , ബ്ലോക്ക് - നെടുംങ്കണ്ടം , നിയോജക മണ്ഡലം - ഉടുമ്പന്‍ചോല , വിസ്തീര്‍ണ്ണം - 44.64 ച.കി.മീ , വാര്‍ഡുളുടെ എണ്ണം - 16 , ആകെ ജനസംഖ്യ (2011) - 19308.
ഇടുക്കി ജില്ലയിലെ ഉടുമ്പൻചോല താലൂക്കിലാണ് പാമ്പാടുംപാറ ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. 44.64 ചതുരശ്രകിലോമീറ്റർ വിസ്തൃതിയുള്ള ഈ പഞ്ചായത്ത് നെടുങ്കണ്ടം ബ്ളോക്ക് പഞ്ചായത്ത് പരിധിയിൽ സ്ഥിതി ചെയ്യുന്നു. കൂടാതെ പാമ്പാടുംപാറ, കരുണാപുരം എന്നീ വില്ലേജുകളും ഉൾപ്പെടുന്നു. 1962-ൽ വണ്ടൻമേട് പഞ്ചായത്ത് വിഭജിച്ചാണ് പാമ്പാടുംപാറ പഞ്ചായത്ത് രൂപംകൊണ്ടത്.